പത്തനംത്തിട്ട: വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടതുമുന്നണി പ്രതിരോധ പ്രതിഷേധം തുടങ്ങി. പത്തനംതിട്ടയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന വനിതാ അവകാശ സംരക്ഷണ സംഗമം സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്ത് വിലകൊടുത്തും വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടതുമുന്നണി തയ്യാറാണെന്ന് പികെ ശ്രീമതി പറഞ്ഞു.
ഹിന്ദുസംഘടനകളുടെ സമരങ്ങളില്‍ സ്ത്രീപങ്കാളിത്തം സജീവമായ സാഹചര്യത്തിലാണ് സിപിഎം പ്രതിരോധ സമരവുമായെത്തിയത്. വരും ദിവസങ്ങളിലും സമരം തുടരാനാണ് തീരുമാനം. പ്രതിഷേധ പരിപാടിയില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തു. സമരത്തില്‍ പങ്കെടുത്തവരുടെ പ്രതികരണം ഇങ്ങനെ. അതേസമയം സുപ്രിം കോടതി വിധിക്കെതിരെ നിലയ്ക്കലില്‍ സമരം തുടരുകയാണ്.
Discussion about this post