തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാവും. ഇത് സംബന്ധിച്ച് പ്രറഖ്യാപനം മാര്‍ച്ച് നാലിന് ഉണ്ടായേക്കുമെന്ന് അധികൃതര്‍ പറയുന്നു. നിലവില്‍ മിസോറം ഗവര്‍ണറാണ് അദ്ദേഹം. അതേസമയം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. ഇക്കാര്യം സംസ്ഥാന നേതൃത്വം ദേശിയ നേതൃത്വത്തെ അറിയിച്ചു. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കുമ്മനം രംഗത്തെത്തിയതോടെ പ്രചാരണത്തിന് സജ്ജരാകാന്‍ ആര്‍എസ്എസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം മണ്ഡലം ബിജെപിക്ക് സാദ്ധ്യതയുള്ള മണ്ഡലമാണ് അതിനാല്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയത്. സുരേഷ് ഗോപിയെയും കെ സുരേന്ദ്രനെയും മത്സരിപ്പിക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാല്‍ അവസാനഘട്ടത്തില്‍ കുമ്മനത്തെ രംഗത്തിറക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.