മലപ്പുറം: പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം. ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായത്. പൊട്ടിത്തെറിയ്ക്ക് പിന്നാലെ ആശുപത്രിയില്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് വന്‍ അപകടം ഒഴിവാക്കി.
മലപ്പുറത്ത് നിന്നും മഞ്ചേരിയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആശുപത്രിയില്‍ ഈ സമയത്ത് നൂറോളം രോഗികളുണ്ടായിരുന്നു. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോഗികളെയും കൂട്ടിരുപ്പുകാരെയും ഉടനെ മാറ്റിയിരുന്നു.
Discussion about this post