ആലപ്പുഴ: കോഴിയുടെയും ഇറച്ചിയുടെയും വിലയില്‍ കുറവ്. ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 25 രൂപ. കോഴിവില 160ല്‍ നിന്ന് 135ലേക്കും ഇറച്ചിവില 240ല്‍ നിന്ന് 215ലേക്കും താഴ്ന്നു. തുടര്‍ന്ന് ഇന്നലെയും വില കുറഞ്ഞു. ഇന്നലെ കോഴിക്ക് 130, ഇറച്ചിക്ക് 200 രൂപയുമായി. ഞായറാഴ്ച്ചയായതിനാല്‍ ഇന്ന് വിലയില്‍ മാറ്റമുണ്ടാകില്ല.
നാളെ വീണ്ടും വില കുറയുമെന്നാണു ചെറുകിട വ്യാപാരികളുടെ കണക്കുകൂട്ടല്‍.കോഴിയുടെ വില കുറയുന്നതിന്റെ കാരണം വ്യക്തമല്ലെന്നു ചിക്കന്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെഎം നസീര്‍ പറഞ്ഞു.
പ്രളയനഷ്ടവും പൂജയുടെ ദിവസങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കോഴി വരാതിരുന്നതുമാണു വിലക്കയറ്റത്തിന്റെ പ്രധാന കാരണമായി കേരളത്തിലെ മൊത്ത വ്യാപാരികളും അവരുടെ വിതരണക്കാരും പറഞ്ഞിരുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ കേരള പൗള്‍ട്രി കോര്‍പറേഷന്റെ ഇടപെടലുകളൊന്നും ഇല്ലാതെ തന്നെയാണ് ഇപ്പോള്‍ വില കുറയുന്നത്.
Discussion about this post