കാസര്‍കോട്:കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കില്ല. ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി ഓഫീസിന്റെ ശിലാസ്ഥാപനത്തിന് ശേഷം ശരത്ത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ മുഖ്യമന്ത്രി വീടുകള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നാണ് കാസര്‍കോട് ഡിസിസി ഇതിന് മറുപടി നല്‍കിയത്.
മുഖ്യമന്ത്രി വീടുകള്‍ സന്ദര്‍ശിക്കണമെന്നും അത് അദ്ദേഹത്തിന്റെ കടമയാണെന്നും കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി വന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ ഹൃദയമുണ്ടെങ്കില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നും അതൊരു രാഷ്ട്രീയ സന്ദര്‍ശനമാകരുതെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.
Discussion about this post