കാസര്‍കോട്; പെരിയയില്‍ വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമ എത്തി. ശരത് ലാലിന്റെ വീട്ടിലെത്തിയ രമ, അമ്മ ലതയെ ആശ്വസിപ്പിച്ചു. നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ ലതയെ ചേര്‍ത്തുപിടിച്ച് രമ പറഞ്ഞു. ‘എന്റെ ഭര്‍ത്താവിനേയും അവര്‍ കൊത്തിനുറുക്കുകയാണ് ചെയ്തത്’. സങ്കടം സഹിക്കാന്‍ കഴിയാതെ രമയും പൊട്ടിക്കരഞ്ഞു.
തുടര്‍ന്ന് കൃപേഷിന്റെ വീട്ടില്‍ എത്തിയ രമ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കൃപേഷിന്റെ മരണം കുടുംബത്തിന് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. കൃപേഷിന്റെ അമ്മ ബാലാമണിയേയും അച്ഛന് കൃഷ്ണനേയും ഉള്‍പ്പെടെ രമ ആശ്വസിപ്പിച്ചു.
Discussion about this post