കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന് തങ്ങളുടെ വീട് സന്ദര്‍ശിക്കണമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ അച്ഛന് കൃഷ്ണന്. മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നും അത് അദ്ദേഹത്തിന്റെ കടമയാണെന്നും കൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പ്രതിഷേധമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കൃഷ്ണന് വ്യക്തമാക്കി. കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
Discussion about this post