‘ഉപ്പ ഉപേക്ഷിച്ചു പോയി, ഉമ്മ ആശുപത്രിയിലാണ് കൂട്ടിരിക്കാന്‍ പോകുവാ’ കൈയ്യില്‍ സ്‌കൂള്‍ ബാഗും ഒരു സഞ്ചിയും, രാത്രിയില്‍ ദിക്കറിയാതെ വിഷമിച്ച ആറാംക്ലാസുകാരനെ ചേര്‍ത്ത് പിടിച്ച് പോലീസ്! വൈറലായി ഉദ്യോഗസ്ഥന്റെ നന്മ

രാത്രി ഏഴുമണിക്ക് സ്‌കൂള്‍ ബാഗും ധരിച്ച് കൈയ്യില്‍ സഞ്ചിയുമായി ഒരു വിദ്യാര്‍ത്ഥി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

കാസര്‍കോട്: എന്തിനും ഏതിനും പോലീസിനെ വിമര്‍ശിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചില ഉദ്യോഗസ്ഥരുടെ പ്രവൃത്തിയില്‍ സേനയ്ക്ക് തന്നെ പഴിക്കേള്‍ക്കേണ്ടതായി വരുന്നുണ്ട്. പക്ഷേ ഇവരിലും നന്മയുണ്ടെന്ന് നാം പലപ്പോഴും മറക്കാറുണ്ട്. നമ്മുടെയെല്ലാം സുരക്ഷയ്ക്ക് വേണ്ടി നാടുനീളെ ഓടി നടക്കുന്ന ഇവരിലും ഉണ്ട് മാതൃകയാക്കേണ്ട ചില നന്മകള്‍. അത്തരത്തിലൊരു നന്മയാണ് ഇവിടെയും കാണുന്നത്. കാഞ്ഞങ്ങആട് പോലീസിലെ ഒരു ഉദ്യോഗസ്ഥന്റെ നന്മയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

രാത്രി ഏഴുമണിക്ക് സ്‌കൂള്‍ ബാഗും ധരിച്ച് കൈയ്യില്‍ സഞ്ചിയുമായി ഒരു വിദ്യാര്‍ത്ഥി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആരും ഒറ്റ നോട്ടത്തില്‍ ഒന്നു ശ്രദ്ധിക്കും. കാരണം അത്രമേല്‍ അവന്റെ മുഖം വിളറിയിരുന്നു. ദിക്കറിയാതെ വിഷമിച്ച അവനോട് ഉദ്യോഗസ്ഥന്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയും അവന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമായിരുന്നു. ഇന്നലെ രാത്രി നടന്ന സംഭവങ്ങളെ സതീശന്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ കുറിച്ചപ്പോഴാണ് അവന്റെ ദുരിത ജീവിതം പുറംലോകം അറിഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കാഞ്ഞങ്ങാട് പോലീസിന് ഒരു ബിഗ് സല്യൂട്ട്. ഇന്ന് സന്ധ്യക്ക് 7 മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ സ്‌കള്‍ ബാഗും, കൈയ്യില്‍ ഒരു സഞ്ചിയും തൂക്കി ഒരു സ്‌കൂള്‍ വിദ്യായി നില്‍ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ കുട്ടിയുടെ അടുത്ത് എത്തി കാര്യങ്ങള്‍ തിരക്കി. അവന്റെ ഉമ്മ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്നും കൂട്ടിരിക്കാന്‍ പോകുകയാണെന്നുമാണ് പറഞ്ഞത് – വാപ്പയില്ല എന്ന് ചോദിച്ചപ്പോള്‍ വാപ്പ നമ്മളെ ഉപേക്ഷിച്ച് പോയി എന്ന് പറഞ്ഞു. വേറേ വീട്ടീല്‍ ആരാണ് ഉള്ളത് എന്ന ചോദ്യത്തിന് പെങ്ങള്‍ ഉണ്ട് പിന്നെ അങ്ങനെയൊന്നും വരാറില്ല എന്നാണ് അവന്‍ പറഞ്ഞു. അവനെ പോലീസുകാര്‍ സ്‌നേഹപൂര്‍വ്വം പോലീസ് എയ്ഡ് പോസ്റ്റു നടുത്ത് വിളിച്ച് എത്രാം ക്ലാസിലാണ് പഠിക്കുന്നത് എന്നും അവന്റെ അഡ്രസ്സും വാങ്ങി – 6 ക്ലാസിലാണ് അവന്‍ പഠിക്കുന്നതായി അറിയാന്‍ കഴിഞ്ഞത്. പിന്നെ അവര്‍ അവനെ ബൈക്കില്‍ ജില്ലാശുപത്രിയില്‍ കൊണ്ട് വിടാനും അവന്റെ ഉമ്മയുടെ കാര്യങ്ങള്‍ അറിയാനും വേണ്ടി ജില്ലാ (ശുപത്രിയില്‍ പോയി. നമ്മള്‍ പോലീസ് കാരുടെ കുറ്റങ്ങള്‍ മാത്രം കാണുന്നവരാണ് അതിനടയില്‍ ഇതുപോലുള്ള കാര്യങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാറില്ല

Exit mobile version