കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പാര്‍ട്ടി ഓഫീസിന്റെ ശിലാസ്ഥാപനത്തിന് ശേഷം ശരത്ത് ലാലിന്റെയും കൃപേഷിന്റെയും വീട് സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
അതേസമയം മുഖ്യമന്ത്രി വീടുകള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നാണ് കാസര്‍കോട് ഡിസിസി ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇത് രാഷ്ട്രീയ സന്ദര്ശനമാകരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന് മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് കഴിഞ്ഞ ദിവസം ശരത്ത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.
Discussion about this post