കാസര്‍കോട്; പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് മന്ത്രി എംഎം മണി. ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ ഉലത്താന്‍ നോക്കേണ്ട. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച റവന്യൂമന്ത്രി മറ്റൊരു പാര്‍ട്ടിക്കാരനാണെന്നും, അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ നിലപാടുകള്‍ ഉണ്ടെന്നും എംഎം മണി ഇടുക്കിയില്‍ പറഞ്ഞു.
കൊലപാതകത്തില്‍ ബന്ധമുള്ള പാര്‍ട്ടിക്കാരെ പുറത്താക്കി. കേസന്വേഷണവും അറസ്റ്റും തുടരുകയാണെന്ന് കുമളിയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്താനാണ് മുല്ലപ്പള്ളിയും കൂട്ടരും ശ്രമിക്കുന്നത്. നിയമം നിയമത്തിന്റെ വഴിയും അന്വേഷണം അതിന്റെ വഴിയെയും നടക്കുമെന്നും മണി വ്യക്തമാക്കി.
Discussion about this post