കോഴിക്കോട്:, ശബരിമലയില്‍ പോകുമെന്ന നിലപാടില്‍ ഉറച്ച് കോഴിക്കോട് സ്വദേശിനി ബിന്ദു തങ്കം. വ്രതമെടുത്ത് മാലയിട്ട് ഇരുമുടിക്കെട്ടുമായാണ് സന്നിധാനത്തേക്ക് പോകാനായി എത്തിയത്, എന്നാല്‍ അതൊന്നും ഇല്ലാതെയാണ് എത്തിയതെന്നാണ് പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്
റിട്ട് ഹര്‍ജികളില്‍ സുപ്രീം കോടതി മറിച്ച് ഒരു തീരുമാനം എടുത്തില്ലെങ്കില്‍ താനടങ്ങുന്ന ഒരു വലിയ സംഘം സ്ത്രീകള്‍ ഇനിയും ശബരിമലയിലേക്ക് എത്തുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
മകള്‍ ശബരിമലയില്‍ പോയതിന് പ്രായശ്ചിത്തമായി തന്റെ മാതാപിതാക്കള്‍ ശബരിമലയില്‍ പോകണമെന്നും, പൈസ പോലും ചെലവഴിക്കേണ്ട, പ്രായമായ അവരെ എടുത്ത് മലയ്ക്ക് കൊണ്ട് പോകാമെന്നും പറഞ്ഞ് ഒരു സംഘം വീട്ടിലെത്തി നിര്‍ബന്ധിക്കുകയാണെന്നും. എന്നാല്‍ അവര്‍ അങ്ങനെ ശബരിമലയ്ക്ക പോകുന്നില്ല. ഇതു സംബന്ധിച്ച് അവരെ ധരിപ്പിച്ചിട്ടുണ്ടെന്നും ബിന്ദു പറഞ്ഞു.
Discussion about this post