കാസര്‍കോട്: ഇന്ന് കാസര്‍കോട് സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി നശിപ്പിക്കുമെന്ന് വാട്സ് ആപ്പ് സന്ദേശമയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധം നിലനില്‍ക്കേയാണ് മുഖ്യമന്ത്രി കാസര്‍കോട് ജില്ലയിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി.
അതേസമയം മുഖ്യമന്ത്രി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കില്ല. കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീട് സന്ദര്‍ശിച്ചത് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് വിമര്‍ശിച്ചിരുന്നു.
Discussion about this post