കൊച്ചി: കോടതിയലക്ഷ്യ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. ഒപ്പം യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്മാന് എം സി കമറുദ്ദീന്, കണ്‍വീനര്‍ എ ഗോവിന്ദന് നായരും ഹാജരാകും.
മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ പെരിയ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അപ്രതീക്ഷിത ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കും ദൃശ്യങ്ങളും ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കളോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസെങ്കിലും നല്കിയ ശേഷമെ ഹര്‍ത്താലോ മിന്നല്‍ പണിമുടക്കോ പ്രഖ്യാപിക്കാവൂ എന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.
Discussion about this post