തിരുവനന്തപുരം: ക്ഷേത്രകുളത്തില്‍ കുൡാനിറങ്ങിയ യുവാവിനെ പോലീസ് ഉദ്യോഗസ്ഥന്റെ അവസരോചിത ഇടപെടല്‍ മൂലം രക്ഷിച്ചു. ആറ്റുകാല്‍ പൊങ്കാല അനുബന്ധിച്ച് എത്തിയ കൊല്ലം നൂറനാട് സ്വദേശി അജയനാണ് ശ്രീവരാഹം ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയത്.
ഭാര്യക്കും മക്കള്‍ക്കുമൊപ്പം എത്തിയ അജയനാണ് 40 അടിയോളം താഴ്ച്ചയുള്ള കുളത്തില്‍ മുങ്ങിയത്. സംഭവസമയത്ത് പട്രോള്‍ ഡ്യുട്ടിയിലായിരുന്ന അബ്ദുല്‍ കബീറാണ് 40 അടിയോളം ആഴമുള്ള ഭാഗത്ത്, യൂണിഫോമില്‍ തന്നെ എടുത്തുചാടി നിമിഷങ്ങള്‍ക്കകം അജയനെ മുങ്ങിയെടുത്ത് കരയിലെത്തിക്കുകയായിരുന്നു.
കൊട്ടാരക്കര കുന്നിക്കോട് മേലില വെസ്റ്റ് സ്വദേശിയായ അബ്ദുല്‍ കബീര്‍ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെന്റര്‍ യൂണിറ്റിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കബീറിന്റെ ധീരതയെക്കുറിച്ച് പുറത്തുവിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
പോലീസ് ഉദ്യോഗസ്ഥന്റെ അവസരോചിത ഇടപെടല്‍: ക്ഷേത്രകുളത്തില്‍ മുങ്ങിത്താഴ്ന്നയാളെ രക്ഷപ്പെടുത്തി
ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങവെ കാല് തെന്നിവീണ് മുങ്ങിത്താഴ്ന്നയാളെ പോലീസുദ്യോഗസ്ഥന് അത്ഭുതകരമായി രക്ഷപ്പെടുത്തി. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് ഭാര്യക്കും മക്കള്‍ക്കുമൊപ്പം തിരുവനന്തപുരത്ത് എത്തിയ കൊല്ലം നൂറനാട് സ്വദേശി അജയന് കുട്ടികളോടൊപ്പം ശ്രീവരാഹം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയാതായിരുന്നു.. കാല് തെന്നി കുളത്തിലെ ആഴമുള്ള ഭാഗത്ത് വീണ് മുങ്ങിത്താഴുകയായിരുന്ന അജയനെ രക്ഷിക്കുന്നതിനായി കുട്ടികള്‍ നിലവിളിക്കുന്നത് കേട്ടാണ് സമീപത്ത് പട്രോള്‍ ഡ്യുട്ടിയിലായിരുന്ന അബ്ദുല്‍ കബീര്‍ രക്ഷിക്കാനെത്തിയത്. 40 അടിയോളം ആഴമുള്ള ഭാഗത്ത്, യൂണിഫോമില്‍ തന്നെ എടുത്തുചാടി നിമിഷങ്ങള്‍ക്കകം അജയനെ മുങ്ങിയെടുത്ത് കരയിലെത്തിച്ചു. പോലീസുദ്യോഗസ്ഥന്റെ അവസരചിതമായ ഇടപെടല്‍ കൊണ്ടാണ് അജയന് തന്റെ ജീവന് തിരിച്ചുകിട്ടിയത്. കൊട്ടാരക്കര കുന്നിക്കോട് മേലില വെസ്റ്റ് സ്വദേശിയായ അബ്ദുല്‍ കബീര്‍ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെന്റര്‍ യൂണിറ്റിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്.
Discussion about this post