മാവേലിക്കര: വികസനമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ അജണ്ട. 2020 ഓടെ മാവേലിക്കര മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ എല്ലാ റോഡുകളും ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍. മണപ്പള്ളി മുതല്‍ കാമ്പിശ്ശേരി- കാഞ്ഞിരത്തുംമൂട്- താമരക്കുളം വരെയും, കാഞ്ഞിരത്തുംമൂട് മുതല്‍ ചൂനാട് ഈരിക്കല്‍ വരെയുള്ള മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ റോഡിന്റെ നിര്‍മാണമാണ് നിലവില്‍ പദ്ധതിയിലുള്ളത്.
മഴയെയും, വെള്ളത്തെയും തടയാന്‍ പ്രാപ്തമായ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡുകളാണ് നിര്‍മിക്കുന്നത്. കൂടിയ അളവില്‍ സ്വാഭാവിക റബ്ബര്‍, പ്ലാസ്റ്റിക് മിശ്രിതം, എന്നിവ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. 18 മാസം കൊണ്ട് ഈ 52 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു ഓടയും മറ്റു അനുബന്ധ സൗകര്യങ്ങളുടെ നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. അടിസ്ഥാന വികസനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനായി സംസ്ഥാന ബഡ്ജറ്റിന് വെളിയില്‍ നിന്നും കൂടുതല്‍ തുക വികസനത്തിനായി സമാഹരിക്കും. കേരള സ്റ്റേറ്റ് ഇന്‍ഫ്രാസ്റ്റ്സര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് ഇതിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. 50,000 കോടി രൂപയാണ് ഇതിലൂടെ 5 വര്‍ഷത്തിലായി ചിലവാക്കുന്നത്. ഈ പദ്ധതിയില്‍ നിന്നും അനുവദിച്ച 62.53 കോടി രൂപ ഉപയോഗിച്ചാണ് ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആലപ്പുഴ ചങ്ങനാശേരി റോഡ് 150കോടി രൂപ മുടക്കി പുനര്‍ നിര്‍മിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അട്ടിമറിക്കാനാണ് തന്ത്രിയുള്‍പ്പടെയുള്ളവരും ഒരു വിഭാഗവും ശ്രമിക്കുന്നതെന്നും സര്‍ക്കരിന് ഒരു തരത്തിലും ഇത് അംഗീകരിക്കാന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍പ്രതിജ്ഞാബന്ധമാണെന്നും മന്ത്രി പറഞ്ഞു.
മാവേലിക്കര മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന റോഡുകളുടെ നിര്‍മാണോദ്്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Discussion about this post