തിരുവനന്തപുരം: പെരിയയിലെ ഇരട്ടകൊലപാതകത്തില്‍ നാട് നടുങ്ങി നില്‍ക്കുമ്പോള്‍ വോട്ടു പിടിക്കാനുള്ള തിടുക്കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പെരിയയിലെ കൊലപാതകത്തില്‍ നാം പ്രതികാരം വോട്ടിലൂടെ പ്രതികാരം ചെയ്യണമെന്നായിരുന്നു നേതാവിന്റെ പരാമര്‍ശം. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കി സോഷ്യല്‍മീഡിയ രംഗത്ത് വന്നിരിക്കുകയാണ്.
കണ്ണീരു പോലും വോട്ടാക്കാനുള്ള ശ്രമമാണോ എന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം ചോദിക്കുന്നത്. കൊലപാതകം പ്രാദേശിക വിഷയമായി ഒതുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കൊലപാതകത്തിന്റെ ഗൂഢാലോചന ഉള്‍പ്പെടെ പുറത്തുവരണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ബന്ധമില്ലെങ്കില്‍ കുടുംബത്തിന്റെ ആവശ്യപ്രകാരം അന്വേഷണം നടക്കണം.
മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണെന്നും ഉമ്മന്‍ചാണ്ടി കടുത്തുരുത്തിയില്‍ പറഞ്ഞു. ഒഴുക്കിയ കണ്ണീരും പറഞ്ഞവാക്കുകളും വോട്ടാക്കി മാറ്റാനുള്ള രാഷ്ട്രീയ കളി മാത്രമാണ് എന്ന് ഈ വാക്കുകളില്‍ നിന്ന് വ്യക്തമായെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. കൊലപാതകം രാഷ്ട്രീയമെങ്കിലും കണ്ണീരില്‍ രാഷ്ട്രീയം കലര്‍ത്തിയത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഉയരുന്ന വാദങ്ങള്‍.
Discussion about this post