ഉത്സവം കണ്ടശേഷം മകനോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സ്ത്രീക്ക് റോഡില്‍ വീണ് ദാരുണാന്ത്യം

തലശ്ശേരി: അണ്ടലൂര്‍ ക്ഷേത്രത്തില്‍ ഉത്സവം കണ്ടശേഷം മകനോടൊപ്പം ബൈക്കില്‍ മടങ്ങവെ റോഡില്‍ തെറിച്ച് വീണ് യുവതിക്ക് ദാരുണാന്ത്യം. കൈതേരി ആറങ്ങാട്ടേരിയിലെ കെപി പവിത്രന്റെ ഭാര്യ പിണറായി പന്തക്കപ്പാറയിലെ കുഞ്ഞിംവീട്ടില്‍ ശ്രീജ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 നാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. പരേതനായ നാരായണന്‍- കാര്‍ത്ത്യായനി ദമ്പതികളുടെ മകളാണ്.

മകന്‍ അഭിജിത് ആണ് ബൈക്ക് ഓടിച്ചിരുന്നത്. റോഡിലെ ഹംപില്‍ കയറി മറിയുകയായിരുന്നു. റോഡില്‍ തെറിച്ചുവീണപ്പോള്‍ തലയ്ക്കു സാരമായി പരുക്കേറ്റതാണു മരണകാരണം. അപര്‍ണ മകളാണ്.

Exit mobile version