‘ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ’? സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്റ് അംബാസിഡറാക്കാനുള്ള നീക്കത്തിനെതിരെ വിടി ബല്‍റാം

ഒരു സംഘപരിവാര്‍ എംപിയെ കേരള സര്‍ക്കാര്‍ അഭിമാന പദ്ധതിയുടെ ബ്രാന്റ് അംബാസിഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തില്‍ എടുത്തതാണോ അതോ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോയെന്ന് ബല്‍റാം ചോദിക്കുന്നു.

കൊച്ചി: സുരേഷ് ഗോപി എംപിയെ കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡറാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. ഒരു സംഘപരിവാര്‍ എംപിയെ കേരള സര്‍ക്കാര്‍ അഭിമാന പദ്ധതിയുടെ ബ്രാന്റ് അംബാസിഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തില്‍ എടുത്തതാണോ അതോ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോയെന്ന് ബല്‍റാം ചോദിക്കുന്നു.

കൊച്ചി മെട്രോ ഡാറ്റാ അനാലിസിസ് പരിപാടിയുടെ ഉദ്ഘാടന വേദയില്‍ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയാണ് കെഎംആര്‍എല്‍എംഡി മുഹമ്മദ് ഹനീഷ് സുരേഷ് ഗോപിയോട് മെട്രോ ബ്രാന്റ് അംബാസഡര്‍ ആകണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഉദ്ഘാടന പ്രസംഗത്തിനിടയില്‍ ഈ ആവശ്യം സുരേഷ് ഗോപി അംഗീകരിക്കുകയായിരുന്നു.

മെട്രോ ചാലക്കുടി മുതല്‍ ചേര്‍ത്തലവരെയാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

Exit mobile version