കായംകുളം: വാഹനം കയറി ചെല്ലാന്‍ പറ്റാത്ത സ്ഥലമായതിനാല്‍ വീട്ടില്‍ വെച്ച് പ്രസവം എടുത്ത് ആംബുലന്‍സ് നഴ്സിങ് സ്റ്റാഫ്. കായംകുളം കാക്കനാട് സ്വദേശികയായ രാജ്കുമാറിന്റെ ഭാര്യ സുനിതക്ക് പ്രസവ വേദനയെ തുടര്‍ന്നാണ് അടിയന്തിര വൈദ്യ സഹായം ആവശ്യപ്പെട്ടത്.
വാഹനം വീട്ടിലേയ്ക്ക് കടന്നു പോകില്ല എന്നാണ് പിന്നീടാണ് മനസിലായത്. യുവതിയെ എടുത്ത് വണ്ടിയില്‍ എത്തിക്കുക എന്നതും പ്രയാസമായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടും കല്‍പ്പിച്ച് വെല്ലുവിളിയോടെ പ്രസവം എടുത്തത്. ആംബുലന്‍സ് നേഴ്സിംഗ് സ്റ്റാഫ് ഇഎംടി സോനാ രാജനും പൈലറ്റ് മനു വര്‍ഗീസും ചേര്‍ന്നാണ് മാതൃകാപരമായ ഇടപെടല്‍ നടത്തിയത്.
ഒരു തരത്തിലും വണ്ടിയില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് കണ്ടതോടെ ഡെലിവറി കിറ്റുമായി വീട്ടിലേയ്ക്ക് ഓടിയെത്തുകയായിരുന്നു. പൊക്കിള്‍ കൊടി മുറിച്ച് അമ്മക്കും കുഞ്ഞിനും വേണ്ട അടിയന്തിര വൈദ്യ സഹായം നല്കി. തുടര്‍ന്ന് കായംകുളം താലൂക്ക് ഹോസ്പിറ്റലില്‍ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അഭിനന്ദനങ്ങള്‍ സോനാ രാജന് & മനു വര്‍ഗ്ഗീസ്
———————————————————————–
108 ആംബുലന്‍സിന്റെ നെറുകയില്‍ ഒരു പോന് തൂവല്‍ കൂടി 20/2019 വൈകിട്ട് 7.40നു നൂറനാട് ലെപ്രോസി സനറ്റോറിയം കേന്ദ്രീകരിച്ചു സര്‍വിസ് നടത്തുന്ന 108 സര്‍വ്വീസിന്റെ കണ്ട്രോള് റൂമിലേക്ക് വിളിച്ചു 20km ദൂരെയുള്ള കായംകുളം കാക്കനാട് സ്വദേശികളായ രാജ്കുമാറിന്റെ ഭാര്യ സുനിതക്ക് പ്രസവ വേദനയെ തുടര്‍ന്നു അടിയന്തിര വൈദ്യ സഹായം ആവശ്യപ്പെട്ടു.
15 മിനിറ്റ് സമയം കൊണ്ട് 20 KM കവര്‍ ചെയ്തു ആംബുലന്‍സിന്റെ പൈലറ്റ് മനു വര്‍ഗീസ് കാക്കനാട് വീടിനടുത്ത് ആംബുലന്‍സ് എത്തിക്കാന്‍ കഴിഞ്ഞെങ്കിലും അര കിലോമീറ്റര്‍ വാഹനം കയറി ചെല്ലാന്‍ പറ്റാത്ത സ്ഥലമായതിനാല്‍ ആംബുലന്‍സ് നേഴ്സിംഗ് സ്റ്റാഫ് ഇഎംടി സോനാ രാജനും പൈലറ്റ് മനു വര്‍ഗീസും ഡെലിവറി കിറ്റുമായ് ദ്രുതഗതിയില്‍ അവിടെയെത്തുകയും വണ്ടിയിലേക്ക് സുനിതയെ മാറ്റാന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം മനസ്സിലാക്കി വീട്ടില്‍ വെച്ച് തന്നെ ഇ എം ടി സ്റ്റാഫ് നേഴ്സ് സോനാരാജന്‍ പ്രസവം എടുക്കുകുകയും പൊക്കിള്‍ കോടി കട്ട് ചെയ്ത് അമ്മക്കും കുഞ്ഞിനും വേണ്ട അടിയന്തിര വൈദ്യ സഹായം നല്കി 108 ആംബുലന്‍സില്‍ കായംകുളം താലൂക്ക് ഹോസ്പിറ്റലില്‍ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു .അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.സുനിത ആണ് കുഞ്ഞിനാണ് ജന്മം നല്‍കിയത്.
യുഎന്‍എയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായ EMT Mr. Sona Rajan , നും Driver Mr. Manu Vargeesനും യുഎന്‍എ കുടുംബത്തിന്റെ ഹൃദയാഭിവാദ്യങ്ങള്‍…
Discussion about this post