മുഖ്യമന്ത്രി നാളെ കാസര്‍കോട്

ഇന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു.

കാസര്‍കോട്: മുഖ്യമന്ത്രി നാളെ കാസര്‍കോട് ജില്ലയിലെത്തും. സിപിഎം ഡിസി ഓഫീസിന്റെ ശിലാ സ്ഥാപനവും കാഞ്ഞങ്ങാട്ട് ബസ് സ്റ്റാന്റ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. അതേസമയം കാസര്‍കോട് കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും മാതാപിതാക്കള്‍. ഇന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു.

Exit mobile version