തിരുവനന്തപുരം: സ്പെഷ്യല്‍ ആംഡ് പോലീസിന്റെ ഇരുപതാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്നു. പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം സ്വീകരിച്ചു. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒമ്പതുമാസം നീണ്ട കഠിനപരിശീലനത്തിന് ശേഷം ഇന്നവര്‍ പോലീസ് മുദ്രചാര്‍ത്തി പ്രതിജ്ഞ ചൊല്ലി കര്‍മ പഥത്തിലേക്ക് ചുവടുവച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ 251 പേരില്‍ 24 പേര് ബിരുദാനന്തര ബിരുദധാരികളും 118 പേര് ബിരുദധാരികളുമാണെന്നും കേരള പോലീസ് പറഞ്ഞു.
14 പേര്‍ക്ക് ബി ടെക്കും നാലുപേര്‍ക്ക് എംബിഎയുമു്. ഒരാള്‍ എംഫില്‍ ബിരുദധാരിയാണ്. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകള്‍ മുഖ്യമന്ത്രിയില്‍ നിന്ന് ട്രോഫി സ്വീകരിച്ചുവെന്ന് കേരള പോലീസ് അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പരിശീലനപര്വം കഴിഞ്ഞു;
പോലീസ് മുദ്രയണിഞ്ഞ് അവര്‍ കര്‍മപഥത്തിലേക്ക്
സ്പെഷ്യല്‍ ആംഡ് പോലീസില്‍ (SAP) വര്‍ണാഭമായ പാസിംഗ് ഔട്ട് പരേഡ്.
ഒമ്പതുമാസം നീണ്ട കഠിനപരിശീലനത്തിന് ശേഷം ഇന്നവര്‍ പോലീസ് മുദ്രചാര്‍ത്തി പ്രതിജ്ഞ ചൊല്ലി കര്‍മ പഥത്തിലേക്ക് ചുവടുവച്ചു. സ്പെഷ്യല്‍ ആംഡ് പോലീസിന്റെ ഇരുപതാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് പ്രൗഢവും വര്‍ണാഭവുമായി പേരൂര്‍ക്കട എസ്.എ.പി. ഗ്രൗണ്ടില്‍ നടന്നു. പരേഡില്‍ ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് അഭിവാദ്യം സ്വീകരിച്ചു.
പരിശീലനം പൂര്‍ത്തിയാക്കിയ 251 പേരില്‍ 24 പേര് ബിരുദാനന്തര ബിരുദധാരികളും 118 പേര് ബിരുദധാരികളുമാണ്. 14 പേര്‍ക്ക് ബി ടെക്കും നാലുപേര്‍ക്ക് എംബിഎയുമുണ്ട്. ഒരാള്‍ എംഫില്‍ ബിരുദധാരിയാണ്. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകള്‍ മുഖ്യമന്ത്രിയില്‍ നിന്ന് ട്രോഫി സ്വീകരിച്ചു.
Discussion about this post