കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ സന്ദര്‍ശിച്ചു. കൃപേഷിന്റെ വീട്ടിലാണ് സുധീരന്‍ ആദ്യം സന്ദര്‍ശനം നടത്തിയത്. നേതാവിനെ കണ്ടതും ബന്ധുക്കള്‍ നിയന്ത്രണം വിട്ട് പൊട്ടി കരഞ്ഞു. തുടര്‍ന്ന് ശരത് ലാലിന്റെ വീട്ടിലും സുധീരന്‍ സന്ദര്‍ശനം നടത്തി.
പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു കേസ് സിബിഐ അന്വേഷണിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സിപിഐഎം പ്രവര്‍ത്തകന്‍ പ്രതിയായ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ കുടുംബം കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.
കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം നടക്കുന്നതായും വിവരമുണ്ട്. കേസന്വേഷണം കണ്ണൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.