മുണ്ടക്കയം: മോഷ്ടിച്ചതിനു പിന്നാലെ അപകടം സംഭവിച്ച കള്ളന് മാനസാന്തരം. എടുത്ത പഴ്സ് തിരികെ നല്‍കിയാണ് കള്ളന് മാനസാന്തരപ്പെട്ടത്. പഴ്സ് പെരുവന്താനം പോലീസ് സ്റ്റേഷനിലേയ്ക്ക് പഴ്സും ഒരു കത്തും കൂടി കള്ളന് കൊറിയര്‍ അയക്കുകയായിരുന്നു.
കൊറിയന്‍ കിട്ടയപ്പാടെ പോലീസ് ഉദ്യോഗസ്ഥര്‍ തുറന്ന് നോക്കി, കണ്ടത് ഒരു പഴ്സ്, അതില്‍ 200 രൂപ, എടിഎം കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്. ഒപ്പം ഒരു കത്തും. കത്തിലെ വാചകങ്ങള്‍ ഇങ്ങനെ ‘എന്നോട് ക്ഷമിക്കണം, ഈ പഴ്സ് മുണ്ടക്കയം ബവ്റിജസില്‍ വച്ചാണ് എടുത്തത്. അതിനു ശേഷം എനിക്ക് ഒരു അപകടം സംഭവിച്ചു. ഞാന്‍ ഇത് തിരിച്ച് അയയ്ക്കുന്നു, അതില്‍ അന്ന് ഉണ്ടായിരുന്ന 200 രൂപയും വയ്ക്കുന്നു എന്നോട് ക്ഷമിക്കുക.’ ഇങ്ങനെയായിരുന്നു.
പോലീസ് പഴ്സിന്റെ ഉടമയെ കണ്ടെത്തി. ഡിസംബറില്‍ കണയങ്കവയല്‍ സ്വദേശിക്കാണ് പഴ്സ് നഷ്ടപ്പെട്ടത്. മോഷ്ടിച്ച അന്നു തന്നെ അപകടത്തില്‍പെട്ട് കിടപ്പിലായ കള്ളന് കുറ്റബോധവും മാനസാന്തരത്തിനും വഴിവെച്ചത്. മോഷ്ടിച്ചതിനു കിട്ടിയ ശിക്ഷയാണ് അപകടമെന്നു തോന്നിയതോടെ 2 മാസത്തിനു ശേഷം പഴ്സ് തിരിച്ചയയ്ക്കുകയായിരുന്നു. പഴ്സ് ഉടമയ്ക്ക് കൈമാറി. കള്ളന്റെ പശ്ചാത്താപം മറ്റു കള്ളന്മാര്ക്കും പാഠം ആകട്ടെ എന്ന് പോലീസ് പറയുന്നു.
Discussion about this post