തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നാമജപഘോഷയാത്രയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളുടെ ഫലമായി മൂവായിരത്തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ നാമജപപ്രാര്ത്ഥനയില് പങ്കെടുത്ത കുറച്ച് സ്ത്രീകളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടെങ്കിലും, അറസ്റ്റ് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി ഇങ്ങനൊരുനിര്ദേശം നല്‍കിയിരിക്കുന്നത്.
Discussion about this post