തിരുവനന്തപുരം: ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കാനുള്ള ശ്രമം അട്ടിമറിച്ച് ഉദ്യോഗസ്ഥ സമിതി. കുപ്പിവെള്ളത്തെ അവശ്യസാധന നിയമത്തിന്റെ പരിധിയില്‍ പെടുത്താനാവില്ലെന്ന് കാണിച്ച് സമിതി റിപ്പോര്‍ട്ട് നല്കി. ഇതോടെ വില നിയന്ത്രിക്കാനുള്ള നീക്കം നടപ്പാക്കാനാവില്ലെന്ന് ഏകദേശം വ്യക്തമായിരിക്കുകയാണ്.
കഴിഞ്ഞ മെയ് പത്തിനാണ് കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കണമെന്ന് കുപ്പിവെള്ള നിര്‍മ്മാതാക്കളും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്. എന്നാല്‍ പിന്നീട് ഇക്കാര്യത്തെ വിശദമായി പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥതല സമിതിയെ നിയോഗിക്കുകയായിരുന്നു. കുപ്പിവെള്ളത്തെ അവശ്യസാധനനിയമത്തിന്റെ പരിധിയില്‍ പെടുത്താനാവില്ലെന്ന റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഇപ്പോള്‍ നിയമവകുപ്പിന് കൈമാറിയിരിക്കുകയാണ്. സമിതി തന്നെ വിലകുറയ്ക്കുന്നതിനെ എതിര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടി സംബന്ധിച്ച് സര്‍ക്കാരിന് ആശങ്കയിലായിരിക്കുന്നത്.
Discussion about this post