കൊച്ചിയിലെ പാരഗണ്‍ ചെരുപ്പ് കമ്പനിയിലെ തീപിടുത്തം; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

ചട്ടങ്ങള്‍ ലംഘിച്ചുള്ള കെട്ടിടനിര്‍മ്മാണവും തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ മാനദണ്ഡം പാലിക്കാതെ സൂക്ഷിച്ചിരുന്നോ എന്ന കാര്യവും കെട്ടിടത്തിന് ഫയര്‍ലൈസന്‍സ് ലഭിച്ചതടക്കമുള്ള കാര്യങ്ങള്‍ ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വിശദമായി പരിശോധിക്കും

കൊച്ചി: കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ പാരഗണ്‍ ചെരുപ്പ് കമ്പനി ഗോഡൗണില്‍ ഇന്നലെ ഉണ്ടായ തീപിടിത്തം സംബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

ചട്ടങ്ങള്‍ ലംഘിച്ചുള്ള കെട്ടിടനിര്‍മ്മാണവും തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ മാനദണ്ഡം പാലിക്കാതെ സൂക്ഷിച്ചിരുന്നോ എന്ന കാര്യവും കെട്ടിടത്തിന് ഫയര്‍ലൈസന്‍സ് ലഭിച്ചതടക്കമുള്ള കാര്യങ്ങള്‍ ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വിശദമായി പരിശോധിക്കും.

ഇതിനായി വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തും. അതേ സമയം ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version