മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. 24.16 ലക്ഷം രൂപ വിലവരുന്ന 719 ഗ്രാം സ്വര്‍ണ്ണം പിടികൂടി. ദുബായിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം മൊറയൂര്‍ സ്വദേശി പുല്ലന് മുഹമ്മദ് റാഫിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്കുശേഷം ആഗമന ഹാളിലെ കവാടത്തിലൂടെ പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ പ്രിവന്റിവ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തതും തുടര്‍ന്ന് പരിശോധന നടത്തിയതും.
അസിസ്റ്റന്റ് കമ്മിഷണര്‍ ഇ പി ജോയ് തോമസിന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ടുമാരായ എം പ്രവീണ്‍, സുനീഷ് ബാബു, സി പ്രദീപ് കുമാര്‍ സി ധനലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ്ണം പിടികൂടിയത്.
Discussion about this post