ആദ്യമായി മന്ത്രി വാഹനത്തില്‍ സഞ്ചരിച്ചതിന്റെ അമ്പരപ്പ് മാറാതെ നീലി! സഹായം ചോദിച്ചെത്തിയ നീലിയെ മന്ത്രി കെടി ജലീല്‍ യാത്രയാക്കിയത് ഔദ്യോഗിക വാഹനത്തില്‍; ജനകീയ മന്ത്രിക്ക് കൈയ്യടിച്ച് നാട്ടുകാര്‍

ആദ്യമായി മന്ത്രി വാഹനത്തില്‍ കയറിയ നീലി അങ്ങനെ നാട്ടുകാരുടെ മുന്നില്‍ താരവുമായി.

മലപ്പുറം: ആ കണ്ണുകളില്‍ അപ്പോഴും അമ്പരപ്പ് മാറിയിട്ടുണ്ടായിരുന്നില്ല, അത്ഭുതത്തോടെ മാറി നിന്നെങ്കിലും മന്ത്രിയുടെ സ്‌നേഹത്തോടെയുള്ള നിര്‍ബന്ധത്തിന് വഴങ്ങി നീലി ആദ്യമായി ഒരു മന്ത്രി വാഹനത്തിലേക്ക് കയറി. കണ്ണുകളിലെ അമ്പരപ്പും അത്ഭുതവും കൂടി നിന്നവരുടെ സന്തോഷം കണ്ടതോടെ പുഞ്ചിരിക്കും പിന്നീട് പൊട്ടിച്ചിരിക്കും വഴി മാറി. ആദ്യമായി മന്ത്രി വാഹനത്തില്‍ കയറിയ നീലി അങ്ങനെ നാട്ടുകാരുടെ മുന്നില്‍ താരവുമായി.

കഴിഞ്ഞദിവസം കാവുംപുറത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ വീട്ടിലെത്തിയ അയങ്കലത്തെ വെളുത്തേടത്ത് പടി നീലിയെന്ന വീട്ടമ്മയ്ക്കാണ് മന്ത്രിയുടെ കൂടെ കിലോമീറ്ററുകള്‍ ദൂരെയുള്ള സ്വന്തം വീടു വരെ യാത്ര ചെയ്യാനും അവസരം ലഭിച്ചത്.

സംഭവം സലീം ചാലിശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ചതിങ്ങനെ:

മന്ത്രി വാഹനത്തിലെ സവാരി അമ്പരപ്പ് വിട്ടുമാറാതെ നീലിയമ്മ.

തവനൂര്‍ അയങ്കലം സ്വദേശി വെളുത്തേടത്ത് പടി നീലി വളാഞ്ചേരി കാവുംപുറത്ത് മന്ത്രി ഡോക്ടര്‍ കെടി ജലീലിന്റെ വീട്ടിലെത്തിയത് ഒരു സഹായം ചോദിച്ചാണ്. നൂറു കണക്കിന് ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് വീട്ടിലെത്തി കാര്യങ്ങള്‍ അവതരിപിച്ച് മടങ്ങാറാണ് പതിവ്. അങ്ങനെ ഒരു സഹായ അഭ്യര്‍ത്ഥനയുമായാണ് നീലിയും ശനിയാഴ്ച രാവിലെ മന്ത്രി ഡോക്ടര്‍ കെടി ജലീലിന്റെ കാവുംപുറത്തെ വീട്ടിലെത്തിയത്. നീലിയമ്മ മന്ത്രിയെ കണ്ടു. തന്റെ ആവശ്യങ്ങള്‍ പറഞ്ഞു. മന്ത്രി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ശ്രദ്ധാപൂര്‍വ്വം എല്ലാം കേട്ടു. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് മന്ത്രി നീലിയെയും തനിക്കൊപം കൂട്ടി. നീലി മന്ത്രിയുടെ 20ാം നമ്പര്‍ വാഹനത്തില്‍ കയറി. ആദ്യമായി ഒരു മന്ത്രി വാഹനത്തില്‍ കയറിയതിന്റെ അമ്പരപിലായിരുന്നു നീലിയമ്മ. കിലോമീറ്ററുകള്‍ മന്ത്രിക്കൊപം യാത്ര ചെയ്താണ് നീലിയമ്മ തന്റെ സ്വദേശമായ അയങ്കലത്തേക്ക് യാത്ര തിരിച്ചത്. മന്ത്രിയുടെ വീട്ടിലെത്തിയ മറ്റ് സന്ദര്‍ശകര്‍ക്കും ഒരു വിസ്മയ കാഴ്ചയായിരുന്നു ഇത്. ഇങ്ങനെയും മന്ത്രിമാരുണ്ടോ, എന്ന് ആശ്ചര്യപെട്ട് സന്ദര്‍ശകരും നിന്നു.

Exit mobile version