തിരുവനന്തപുരം: ഭക്തലക്ഷങ്ങള്‍ക്ക് ആത്മസമര്‍പ്പണമായി ആറ്റുകാല്‍ പൊങ്കാലയിലും തുളമ്പിയത് മതസൗഹാര്‍ദം. ആയിര കണക്കിന് എത്തിയ ഭക്തജനങ്ങള്‍ക്ക് പള്ളിമുറ്റങ്ങളും നല്‍കിയാണ് ഇത്തവണയും മാതൃകയായത്. പതിവു തെറ്റിക്കാതെയായിരുന്നു ഇത്തവണയും തീരുമാനം. നിറകൈയ്യടികളാണ് ഈ പ്രവൃത്തിയ്ക്ക് ലഭിക്കുന്നത്. കേരളത്തില്‍ എത്രമാത്രം വിദ്വേഷ വിത്ത് പാകിയാലും നടക്കില്ലെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്.
പത്തേകാലിന് പണ്ടാര അടുപ്പില്‍ തീപടര്‍ന്നതോടെയാണ് പൊങ്കാല സമര്‍പ്പണത്തിന് ആരംഭമായത്. കുഭച്ചൂട് വകവെയ്ക്കാതെ നഗരത്തിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവിലാണ് പൊങ്കാലയടുപ്പുകള്‍ നിരന്നത്. കിഴക്കേക്കോട്ടയും കോട്ടയ്ക്കവും മണക്കാടും ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരവും വഞ്ചിയൂരും ബൈപ്പാസുമെല്ലാം പൊങ്കാലക്കളങ്ങളായി.
അമ്പലങ്ങള്‍ മാത്രമല്ല, പള്ളിമുറ്റങ്ങളും ദേവീഭക്തര്ക്കുമുന്നില് മലര്‍ക്കെത്തുറന്നു. ഇന്നലെ രാത്രിമുതല്‍ തമ്പാനൂരിലും പരിലസരങ്ങളിലും കാത്തിരുന്നവര്‍ക്ക് ഇത് പുണ്യ നിമിഷമായാണ് അനുഭവപ്പെട്ടത്. കൂട്ടായമയുടെ പുതുചരിത്രം സൃഷ്ടിച്ചാണ് നാനാ ദേശത്ത് നിന്ന് സ്ത്രീകള്‍ പൊങ്കാലയക്കായി അണിനിരന്നത്. ഇനി നിവേദ്യത്തിനായുള്ള കാത്തിരിപ്പ്.
Discussion about this post