കാസര്‍കോട്: കാസര്‍കോട് ഇരട്ട കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊലപാതകത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം കാസര്‍കോട്ട് കോണ്‍ഗ്രസ് ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
അതേസമയം, പെരിയയിലെ കൊലപാതകത്തില്‍ ഉദുമ എംഎല്‍എകെ കുഞ്ഞിരാമന് പങ്കുണ്ടെന്ന ആരോപണവുമായി കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകം കുഞ്ഞിരാമനും സിപിഐഎം നേതൃത്വവും അറിയാതെ നടക്കില്ലെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണനും വ്യക്തമാക്കി.