കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ന് രാവിലെയാണ് കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കൈപിടിച്ച് കൃപേഷിന്റെ അച്ഛന് പൊട്ടികരഞ്ഞു. ഇതോടെ കൃപേഷിന്റെ പിതാവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതായതോടെയാണ് ഉമ്മന്‍ ചാണ്ടി പൊട്ടിക്കരഞ്ഞത്.
കൊലപാതകം നടക്കുമ്പോള്‍ സംസ്ഥാനത്ത് ഇല്ലാതിരുന്ന ഉമ്മന്‍ചാണ്ടി ഇന്നാണ് ഇരുവരുടെയും വീട്ടിലെത്തിയത്. ഉമ്മന്‍ചാണ്ടിക്ക് പുറമെ മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ എന്നിവരും കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു. നേരത്തെ ശരതിന്റെ സഹോദരിയുടെയും പിതാവിന്റെയും സങ്കടം കണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നിയന്ത്രണം വിട്ട് കരഞ്ഞിരുന്നു.
Discussion about this post