തിരുവനന്തപുരം: അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ബസ് ഉടമകള്‍ നവംബര്‍ ഒന്നുമുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചത്. വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു ബസുടമകളുടെ ആവശ്യം.
മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം. വിദ്യാര്‍ത്ഥി ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കണം ഇതൊക്കെയായിരുന്നു ബസുടമകളുടെ ആവശ്യങ്ങള്‍. ബസുടമകളുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്
.
Discussion about this post