തിരുവനന്തപുരം: മകന്റെ വിവാഹസത്കാര ചടങ്ങുകള്‍ ഉപേക്ഷിച്ച് തുക കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിനായി കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം.
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് കോണ്‍ഗ്രസ് 25 ലക്ഷം രൂപ വീതം നല്‍കും. അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ നല്‍കുമെന്നും, മാര്‍ച്ച് രണ്ടിന് കാസര്‍കോട് എത്തി യുഡിഎഫ് നേതാക്കള്‍ ധനസമാഹരണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത് കൂടാതെയാണ് വിവാഹസത്കാര ചടങ്ങുകള്‍ ഉപേക്ഷിച്ച് തുക കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിനായി കൈമാറുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന് രോഹിതും ശ്രീജ ഭാസിയും തമ്മിലുളള വിവാഹം. ഇരുവരും ഡോക്ടര്‍മാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്.
Discussion about this post