സ്വര്‍ണ്ണം കാല്‍ലക്ഷത്തിലേയ്ക്ക് കുതിക്കുന്നു; ഗ്രാമിന് 10 രൂപ കൂടി ഉയര്‍ന്നാല്‍ ഒരു പുതിയ റെക്കോര്‍ഡ് പിറവി!

കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍ തുടരുകയാണ്.

കൊച്ചി: സ്വര്‍ണ്ണം കാല്‍ലക്ഷം രൂപയിലേയ്ക്ക് കുതിക്കുന്നു. ഗ്രാമിന് 10 രൂപ കൂടി ഉയര്‍ന്നാല്‍ കേരളത്തിലെ സ്വര്‍ണ്ണ വിലയുടെ കാര്യത്തില്‍ ഒരു പുതിയ റെക്കോര്‍ഡ് പിറക്കും. ഒരു പവന്‍ സ്വര്‍ണത്തിന് കാല്‍ലക്ഷം രൂപ എന്നതാകും ആ റെക്കോര്‍ഡ് !.

കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍ തുടരുകയാണ്. ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ സ്വര്‍ണ നിരക്ക്.

കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റമുണ്ടാകാനുളള പ്രധാന കാരണം അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക അടിയന്താരവസ്ഥ മൂലമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്ന് നില്‍ക്കുന്നതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വിലക്കയറ്റത്തിന് സാധ്യത ഉയര്‍ത്തുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞ് നില്‍ക്കുന്നത് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചെലവ് ഉയരാന്‍ ഇടയാക്കും.

Exit mobile version