തിരുവനന്തപുരം: കാസര്‍കോട് ഇരട്ട കൊലപാതകത്തിന് പിന്നാലെ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. മുഖ്യമന്ത്രി പിണറായി വിജയനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി.
നേരത്തെ, സംഭവം അസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ ബോധിപ്പിച്ചിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാന്‍ മുന്നിട്ടിറങ്ങുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണെന്നും കൊലപാതകികളെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.