കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയ ഇരിങ്ങാലക്കുട എംപി ഇന്നസെന്റ് നിലപാടില്‍ മാറ്റം വരുത്തി. പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് തള്ളി കളയാനാവില്ലെന്നും ഇന്നസെന്റ് കൊച്ചിയില്‍ പറഞ്ഞു.
അഞ്ച് വര്‍ഷം മണ്ഡലത്തില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തിയുണ്ടെങ്കിലും ഇനിയൊരങ്കത്തിന് തയ്യാറല്ലെന്ന് തുറന്ന് പറയുകയാണ് ഇന്നസെന്റ്. പാര്‍ട്ടിയില്‍ അര്‍ഹതയും കഴിവുമുള്ള ഒരുപാട് പേരുണ്ട്. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്നും പുതിയ തലമുറയിലെ ആളുകള്‍ക്കായി വഴിമാറികൊടുക്കുന്നതാണ് ശരിയായ രീതിയെന്നും ഇന്നസെന്റ് പറയുന്നു.
എന്നാല്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിധേയമാകും. പാര്‍ട്ടി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ തള്ളികളയാനാവില്ലെന്നും ഇന്നസെന്റ് പറഞ്ഞു. സംസ്ഥാനത്തെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ഇന്നസെന്റ് എംപി കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെയുള്ള ആരോപണങ്ങളൊക്കെ എതിര്‍കക്ഷികള്‍ ഉന്നയിക്കുന്നതാണ്. ലോക്‌സഭയിലെ ഹാജര്‍ നിലയില്‍ കാര്യമില്ലെന്നും ഇന്നസെന്റ് പറഞ്ഞു.