തലശേരി: കതിരൂര്‍ സ്വദേശികളായ യുവദമ്പതിമാര്‍ക്ക് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രക്കിങ്ങിനിടെ ദാരുണാന്ത്യം. സെല്ഫിയെടുക്കുന്പോള് ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കതിരൂര്‍ ശ്രേയസ് ഹോസ്പിറ്റല്‍ ഉടമ ഡോ. എംവി വിശ്വനാഥന്-ഡോ. സുഹാസിനി ദമ്പതികളുടെ മകന് ബാവുക്കം വീട്ടില്‍ വിഷ്ണു (29) ഭാര്യ മീനാക്ഷി(29) എന്നിവരാണ് മരിച്ചത്.
കോട്ടയം യൂണിയന് ക്ലബിനു സമീപത്തെ രാമമൂര്‍ത്തി-ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി. ചെങ്ങന്നൂരിലെ എന്‍ജിനിയറിംഗ് കോളജില്‍ സഹപാഠികളായിരുന്ന വിഷ്ണുവും മീനാക്ഷിയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടം നടന്നത് എങ്കിലും ഇന്ന് പുലര്‍ച്ചെ 2.30 നാണ് കോണ്‍സുലേറ്റില്‍ നിന്നും മരണ വിവരം കതിരൂരിലെ വീട്ടിലറിയിച്ചത്. ഇരുവരും ട്രക്കിംഗ് നടത്തുന്നതിനിടയില്‍ മമുകളില് നിന്ന് സെല്‍ഫി എടുക്കുന്നതിനിടയില്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു. ഇരുവരുടേയും മൃതദേഹത്തില്‍ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് മരിച്ചവര്‍ ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞത്.
സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ വിഷ്ണു ബുധനാഴ്ച ഓഫീസിലെത്തിയിരുന്നില്ല. സഹപ്രവര്‍ത്തകര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് മരണ വിവരം എത്തുന്നത്. വിഷ്ണുവിന്റെ സഹോദരന് ജിഷ്ണു ഓസ്ട്രലിയയിലെ മെല്‍ബണിലാണ്.
Discussion about this post