കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് എകെജി സെന്ററിലേക്കു യാത്ര നടത്തും.
കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന മുദ്രാവാക്യവുമായാണ് യാത്ര സംഘടിപ്പിക്കുക. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസും സിആര്‍ മഹേഷും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചു.
കൃപേഷിന്റെ കുടുംബത്തിനു വീടുവച്ചു നല്‍കാനും രണ്ടു പേരുടെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വച്ചു നല്‍കാനും കെപിസിസി തീരുമാനിച്ചിരുന്നു.
Discussion about this post