ആലപ്പുഴ: തോമസ്ചാണ്ടിക്ക് വീണ്ടും തലവേദനയയായി ലേക്പാലസ് റിസോര്‍ട്ട്. ആലപ്പുഴ നഗരസഭ റിസോര്‍ട്ടിന് കനത്ത പിഴ ചുമത്തി. 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് നഗരസഭയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് ലേക് പാലസ് റിസോര്‍ട്ടും സമ്മതിച്ചിരുന്നു. 2.73 കോടി രൂപ പിഴയടച്ചില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ച് കളയുന്നതടക്കമുള്ള നടപടികളിലേക്ക് പോകുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
അതേസമയം 15 ദിവസത്തിനകം പൊളിച്ചുകളയുമെന്ന നഗരസഭയുടെ നോട്ടീസിന് പിന്നാലെ നിര്‍മ്മാണം ക്രമവല്‍കരിച്ച് കിട്ടാന്‍ റിസോര്‍ട്ട് കമ്പനി അപേക്ഷ നല്കി. ഇതിനെ തുടര്‍ന്നാണ് ഇത്രയും കാലത്തെ ഇരട്ടി നികുതിയായ 2.73 കോടി രൂപ നഗരസഭ പിഴയായി ചുമത്തിയത്. നടപടിക്ക് ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്കി.
പിഴ അടക്കുന്നതിനൊപ്പം നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകളും റിസോര്‍ട്ട് കമ്പനി ഹാജരാക്കണം. ഇന്ന് തന്നെ പണമടക്കണമെന്ന് കാണിച്ച് റിസോര്‍ട്ടിന് നഗരസഭ നോട്ടീസയക്കും
Discussion about this post