കൊച്ചി: രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്നും ഹൈക്കോടതി. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു രാഷ്ട്രീയ കൊലപാതകത്തിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
രാഷ്ട്രീയ എതിരാളിയായ ഷുഹൈബിനെ നാടന്‍ബോംബും വാളും ഉപയോഗിച്ച് ഇല്ലാതാക്കുകയായിരുന്നുവെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. അതോടൊപ്പം അതിസൂക്ഷ്മമായി ആസൂത്രണം ചെയ്ത കൊലപാതകമാണ് ഷുഹൈബിന്റേതെന്നും, പ്രൊഫഷണല്‍ കൊലയാളി സംഘമാണ് കൃത്യം നടപ്പാക്കിയതെന്നും കോടതി വ്യക്തമാക്കി. 2018 ഫെബ്രുവരി പന്ത്രണ്ടാം തീയ്യതിയാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്.
Discussion about this post