തിരുവനന്തപുരം: സാഹിത്യകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. കാസര്‍കോഡ് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജോയ് മാത്യു സാഹിത്യകാരെ കുറ്റപ്പെടുത്തിയത്.
കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടില്‍ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണെന്ന് ജോയ് മാത്യു തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി
ജീവികളൊന്നും നാട്ടില്‍ രണ്ടു
നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്?
ഇവര്‍ സാഹിത്യത്തില്‍ മാത്രമേ ഇടപെടൂ എന്നാണോ?
സാഹിത്യത്തെക്കാള്‍ വലുതാണ് മനുഷ്യജീവന് എന്ന് എന്നാണു ഈ പരാന്നഭോജികള്‍ തിരിച്ചറിയുക?
Discussion about this post