പത്തനംതിട്ട: ഹര്‍ത്താലായിട്ടും കാര്യമില്ല എന്നറിഞ്ഞിട്ടും ലോട്ടറി വില്‍പനക്കാര്‍ ഇന്നലെ പരക്കം പാഞ്ഞത് ആരും വഴിതടയില്ലെന്ന ഉറപ്പുള്ളതുകൊണ്ടല്ല, ഹര്‍ത്താലിനും നറുക്കെടുപ്പ് മുടക്കമില്ലാതെ നടക്കുമെന്നതിനാല്‍ വില്‍പന നടത്തിയില്ലെങ്കില്‍ പണം നഷ്ടമാകുമെന്ന ഭയംകൊണ്ടു മാത്രമാണ് ഇവര്‍ കച്ചവടത്തിന് ഇറങ്ങുന്നത്.
ഹര്‍ത്താല്‍ അനുകൂലികളുടെ കാലു പിടിച്ചിട്ട് വേണം വില്‍പ്പന നടത്താന്‍. എന്നിട്ടും വലര്‍ക്കും പൂര്‍ത്തീകരിക്കാനാവില്ല. 30 രൂപയുടെ ഒരു ടിക്കറ്റ് വില്‍ക്കാനാവാതെ വന്നാല്‍ ഒരു സാധാരണ ഏജന്റിന് നഷ്ടം 24രൂപയാണ്. 40 രൂപയുടെ ടിക്കറ്റിന് 32 രൂപയും. മിക്കവരും 200ല്‍ അധികം ടിക്കറ്റുകളെടുക്കുന്നവരാണ്.
പലരും അന്നന്നത്തെ അന്നത്തിനായി ഇത്തരം തൊഴില്‍ ചെയ്യുന്നവരാണ്. അവര്‍ക്ക് ഹര്‍ത്താല്‍ ദിനത്തിലെ നഷ്ടം പറയാനാകാത്തതാണ്. ഇത് കണക്കിലെടുത്ത് നറുക്കെടുപ്പുകള്‍ മാറ്റിവയ്ക്കാന്‍ ലോട്ടറി വകുപ്പ് തയാറുമല്ല. അതേസമയം, സര്‍ക്കാര്‍കൂടി പിന്തുണയ്ക്കുന്ന ഹര്‍ത്താല്‍ ദിനങ്ങളില്‍ നറുക്കെടുപ്പ് മാറ്റിവയ്ക്കാറുമുണ്ട്.
Discussion about this post