അടങ്ങാതെ കാസര്‍കോട്; പെരിയയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിവീഴ്ത്തി!

ഈ സംഘത്തിലുള്ളവരാണ് അരവിന്ദനെ വെട്ടിപരിക്കേല്‍പ്പിച്ചതെന്നാണ് ആരോപണം.

കാസര്‍കോട്: കാസര്‍കോട് കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംസ്‌കാര ചടങ്ങളുകള്‍ കഴിഞ്ഞതിനു തൊട്ടുപിന്നാലെ പെരിയയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. അരവിന്ദന്‍ എന്നയാള്‍ക്കാണ് വെട്ടേറ്റിരിക്കുന്നത്.

കല്ല്യോട്ട് കടകള്‍ക്ക് നേരെ അക്രമം നടത്തിയ സംഘമാണ് അരവിന്ദനെ വെട്ടിയതെന്നാണ് പറയപ്പെടുന്നത്. അരവിന്ദനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ കല്ല്യോട്ട് പരക്കെ സംഘര്‍ഷമുണ്ടായി.

വിലാപയാത്ര കടന്നുപോയ വഴിയിലെ സിപിഎം അനുഭാവിയുടെ കട തീവെച്ചു നശിപ്പിച്ചിരുന്നു. നിരവധി കടകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഈ സംഘത്തിലുള്ളവരാണ് അരവിന്ദനെ വെട്ടിപരിക്കേല്‍പ്പിച്ചതെന്നാണ് ആരോപണം.

Exit mobile version