കൊച്ചി: കാര്‍കോട്ടെ ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനിടെ അക്രമം. കൊച്ചിയില്‍ സ്വകാര്യ ബസിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ കസ്റ്റഡിയിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.
കെഎസ്യു സംസ്ഥാന സെക്രട്ടറി വി ആര് രാംലാല്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം എന്‍ ഷിറാസ്, സോണി ജോര്‍ജ് പനന്താനം, സോജിന് ജെ തോമസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. എറണാകുളം സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. ഇവരുടെ പേരില്‍ സെന്‍ട്രല്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കടകള്‍ തുറക്കാന്‍ ശ്രമിച്ച വ്യാപാരികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. അര്‍ധരാത്രി പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലില്‍ ജനം പൂര്‍ണ്ണമായും വലഞ്ഞു.
Discussion about this post