തിരുവനന്തപുരം: കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വിവി വസന്ത് കുമാറിന്റെ കുടുംബത്തിനുളള സര്‍ക്കാര്‍ സഹായം ഇന്ന് പ്രഖ്യാപിക്കും. വയനാട് വെറ്റിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് വസന്തകുമാറിന്റെ ഭാര്യ ഷീനയിപ്പോള്‍. ജോലി സ്ഥിരപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.
വസന്ത് കുമാറിന്റെ വസതിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി എകെ ബാലന്‍, ജവാന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ശനിയാഴ്ച പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ രാവിലെ പത്ത് മണിക്കാണ് മന്ത്രി സഭാ യോഗം. 11 മണിയോടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.