കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ഇന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തും. പെരിയ കല്യോട്ടെ കൃപേഷിന്റെയും ശരത്ലാലിന്റെയും വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സനൊപ്പമാണ് ഉമ്മന്‍ചാണ്ടി എത്തുക.
ഇന്നലെ രാത്രി ആക്രമണം ഉണ്ടായിരുന്നു. അക്രമ സാധ്യത ഉള്ളതിനാല്‍ സമീപ പ്രദേശങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇന്ന് രാവിലെ മാധ്യമങ്ങളെ കാണും. മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി സഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post