മഞ്ചേരി ബലാത്സംഗം; രണ്ടുപേര്‍ അറസ്റ്റില്‍

പയ്യനാട് സ്വദേശികളായ പതിയന്‍തൊടി അബ്ദുള്‍ അസീസ്, കോട്ടക്കുത്ത് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്

മഞ്ചേരി: മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പയ്യനാട് സ്വദേശികളായ പതിയന്‍തൊടി അബ്ദുള്‍ അസീസ്, കോട്ടക്കുത്ത് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേശ്വരത്തെ പ്രസിദ്ധമായ ഇ വേയ് ഗാലറിയെന്ന മാര്‍ബിള്‍ വില്‍പ്പനശാലയുടെ ഉടമയാണ് അറസ്റ്റിലായ അബ്ദുള്‍ അസീസ്.

ബലാത്സംഗത്തിനിരയായ പതിമൂന്ന് വയസുകാരിയെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെയുടെ വീട്ടുകാരുമായി പ്രതികള്‍ക്ക് സൗഹൃദമുണ്ടായിരുന്നു. ഇത് മുതലെടുത്ത് കുട്ടിയുെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഇതിനിടയിലാണ് ബലാത്സംഗം ചെയ്തത്.

സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടയിലാണ് ബലാത്സംഗ വിവരം പുറത്ത് വന്നത്. ശേഷം ചൈല്‍ഡ് ലൈനെയും മഞ്ചേരി സിഐ എന്‍ബി ഷൈജുവിനെയും വിവരം അറിയിച്ചു. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞമാസമാണ് ബലാത്സംഗം നടന്നത്.

Exit mobile version