കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. സംസ്‌കാര ചടങ്ങുകളില്‍ ഹൃദയഭേദകമായ കാഴ്ചകളായിരുന്നു. കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.
നേതാക്കന്മാരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങ്. ഇരുവരുടെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കാന്‍ നേതാക്കള്‍ ഏറെ പാടുപെട്ടു. ഇരുവരുടെയും മൃതദേഹങ്ങള്‍ വഹിച്ചുള്ള വിലാപയാത്രയിലും അക്രമമുണ്ടായിരുന്നു.