തിരുവനന്തപുരം: ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭരണസമിതി പുനസംഘടിപ്പിച്ചു. മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ഭരണസമിതിയിലേക്ക് എത്തുന്നത് ആദ്യമാണ്. സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നാണ് സെന്‍കുമാറിന്റെ നിയമനം.
തപസ് കുണ്ടു, ചിത്ര മണ്ഡല്, പ്രൊഫ.വി രവി, ഡോ. വികെ സരസ്വത്, ഗംഗന് ദീപ് കാംങ്, ബിഎന്‍ ഗംഗാധര്‍, പ്രൊഫ.ശാലി അശ്വതി,പ്രൊഫ.ഗൗതം ഗാംഗുലി എന്നിവരാണ് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച മറ്റ് അംഗങ്ങള്‍.
Discussion about this post