അത്യാസന്ന നിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിന് സൈഡ് കൊടുക്കാതെ ബൈക്ക് യാത്രികന്‍; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; വീഡിയോ

ബുള്ളറ്റുമായി യാത്ര ചെയ്യുന്ന ഈ യുവാവിന്റെ അഭ്യാസം ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. അത്രത്തോളം രോഷത്തോടെയാണ് സോഷ്യല്‍ ലോകം ഈ വീഡിയോ പങ്കുവയ്ക്കുന്നത്.

അത്യാസന്ന നിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിന് സൈഡ് കൊടുക്കാതെ പോകുന്ന ബൈക്ക് യാത്രികന് രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ബുള്ളറ്റുമായി യാത്ര ചെയ്യുന്ന ഈ യുവാവിന്റെ അഭ്യാസം ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. അത്രത്തോളം രോഷത്തോടെയാണ് സോഷ്യല്‍ ലോകം ഈ വീഡിയോ പങ്കുവയ്ക്കുന്നത്.

ആംബുലന്‍സ് ഡ്രൈവര്‍ പലതവണ ഹോണ്‍ അടിച്ചും ഇയാള്‍ ആംബുലന്‍സിന് സൈഡ് കൊടുക്കാതെ മുന്നോട്ട് കുതിക്കുകയായിരുന്നു. കെഎസ്ആര്‍ടി ബസുകളടക്കം ആംബുലന്‍സിന് കടന്നുപോകാന്‍ വഴിയൊരുക്കുമ്പോള്‍ ആ സൈഡിലൂടെ മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന ബുള്ളറ്റ് യാത്രക്കാരനെയും വിഡിയോയില്‍ കാണാം.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. അത്യാസന്ന നിലയില്‍ ആംബുലന്‍സിനുള്ളില്‍ കിടക്കുന്ന രോഗിയെയും വിഡിയോയില്‍ കാണാം. ആംബുലന്‍സിന് പോലും സൈഡ് കൊടുക്കാതെ പോയ യുവാവിനെതിരെ നടപടി വേണമെന്ന ആവശ്യവും സജീവമാണ്. വിഡിയോ കാണാം.

Exit mobile version